പ്രാരംഭ സ്‌തനാർബുദ എൻഡോക്രൈൻ തെറാപ്പിയുടെ അടുത്ത തലമുറയ്ക്കായി പ്രവർത്തിക്കുന്നു

പ്രാരംഭ സ്‌തനാർബുദമുള്ള പല ആളുകൾക്കും അവരുടെ അർബുദം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഹോർമോൺ തെറാപ്പി (എൻഡോക്രൈൻ തെറാപ്പി എന്നും അറിയപ്പെടുന്നു) നൽകുന്നു. നിലവിലുള്ള മാനക പരിചരണ ഓപ്ഷനുകളുമായി ഒരു അന്വേഷണാത്മക മരുന്നിനെ താരതമ്യം ചെയ്തുകൊണ്ട് CAMBRIA-2 പഠനം ഒരു ബദൽ ഹോർമോൺ തെറാപ്പി മാർഗ്ഗം തേടുകയാണ്. CAMBRIA-2 പഠനത്തിന് ധനസഹായം നൽകുന്നത് AstraZeneca ആണ്.

മങ്ങിയ മുഖവുമായി ഒരു സ്ത്രീ വീടിനുള്ളിൽ ഒരു സോഫയിൽ തലയിണ പിടിച്ച് ഇരിക്കുന്നു.

സ്‌തനാർബുദത്തെ കുറിച്ച്

സ്‌തനത്തിലെ കോശങ്ങൾ നിയന്ത്രണത്തിന് പുറത്തേക്ക് വളരുന്ന ഒരു രോഗമാണ് സ്‌തനാർബുദം. വ്യത്യസ്‌ത തരം സ്‌തനാർബുദങ്ങളുണ്ട്. CAMBRIA-2 പഠനം ER+/HER2- പ്രാരംഭ സ്‌തനാർബുദമുള്ള ആളുകളെ തേടുകയാണ്. പ്രാരംഭ സ്‌തനാർബുദമുള്ള പല ആളുകൾക്കും അവരുടെ അർബുദം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഹോർമോൺ തെറാപ്പി (എൻഡോക്രൈൻ തെറാപ്പി എന്നും അറിയപ്പെടുന്നു) നൽകുന്നു.

നിലവിലുള്ള മാനക പരിചരണ ഓപ്ഷനുകളുമായി ഒരു അന്വേഷണാത്മക മരുന്നിനെ താരതമ്യം ചെയ്തുകൊണ്ട് CAMBRIA-2 പഠനം ഒരു ബദൽ ഹോർമോൺ തെറാപ്പി മാർഗ്ഗം തേടുകയാണ്. സ്‌തനത്തിലും ചുറ്റുമുള്ള ലിംഫ് നോഡുകളിലും ട്യൂമർ ഒതുങ്ങി നിൽക്കുന്നതാണ് പ്രാരംഭ സ്‌തനാർബുദം. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിട്ടില്ല.

ER+/HER2- സ്‌തനാർബുദമാണ് ഏറ്റവും സാധാരണമായ സ്‌തനാർബുദ തരം; ഇത് ഈസ്ട്രജൻ റിസപ്റ്ററുകൾ (ER+) അമിതമായി പ്രകടമാക്കുന്നു, എന്നാൽ HER2 റിസപ്റ്ററല്ല (HER2-).

CAMBRIA-2 പഠനത്തെ കുറിച്ച്

CAMBRIA-2 പോലുള്ള ഗവേഷണ പഠനങ്ങളിൽ ഉപയോഗിക്കുന്നതിന് ഒഴികെ, നിലവിൽ ഏതെങ്കിലും ആരോഗ്യ അതോറിറ്റി അംഗീകരിച്ചിട്ടില്ലാത്ത ഒരു അന്വേഷണ മെഡിക്കേഷൻ സംബന്ധിച്ച് കൂടുതലറിയുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

നിലവിലെ മാനക ഹോർമോൺ തെറാപ്പിയേക്കാൾ അന്വേഷണാത്മക മെഡിക്കേഷൻ ഉപയോഗിച്ചുള്ള എൻഡോക്രൈൻ തെറാപ്പി അർബുദ പുനരാഗമനത്തെ (തിരിച്ചെത്തുന്ന അർബുദം) തടയുന്നതിൽ മികച്ചതാണോ എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്‌തനാർബുദത്തെയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെയും മൊത്തത്തിൽ നന്നായി മനസ്സിലാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

പങ്കെടുക്കാൻ യോഗ്യതയുള്ളത് ആരാണ്?

ഈ പഠനത്തിനായി മുൻകൂർ യോഗ്യത നേടുന്നതിന്, നിങ്ങൾക്ക്:
ഐക്കൺ

കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.

ഐക്കൺ

മെറ്റാസ്റ്റാസിസ് (അർബുദ ഘട്ടം I മുതൽ III വരെ) ഇല്ലാത്ത ER+/HER2- പ്രാരംഭ സ്‌തനാർബുദം നിർണ്ണയിച്ചിട്ടുണ്ടാകണം.

ഐക്കൺ

ട്യൂമർ നീക്കംചെയ്യാനുള്ള സർജറിയുടെ 12 മാസത്തിനുള്ളിൽ ആയിരിക്കണം.

ഐക്കൺ

അവസാന നിയോ-അഡ്‌ജുവന്റ് കീമോതെറാപ്പി/റേഡിയോതെറാപ്പി ചികിത്സയുടെ 12 ആഴ്‌ചയ്ക്കുള്ളിൽ ആയിരിക്കണം (ബാധകമെങ്കിൽ).

ഐക്കൺ

ഹോർമോൺ തെറാപ്പി ആരംഭിച്ച് 12 ആഴ്ചയ്ക്കുള്ളിൽ ആയിരിക്കണം അല്ലെങ്കിൽ ഏതെങ്കിലും ഹോർമോൺ തെറാപ്പി സ്വീകരിച്ചിട്ടുണ്ടാകരുത്. 

എല്ലാ പഠന ആവശ്യ സന്ദർശനങ്ങളും ടെസ്റ്റുകളും മെഡിക്കേഷനുകളും ചെലവൊന്നുമില്ലാതെ നിങ്ങൾക്ക് നൽകപ്പെടും. കൂടാതെ, പഠനനത്തിന് ആവശ്യമായ യാത്രയ്ക്കുള്ള റീഇംബേഴ്‌സ്‌മെന്റ് ലഭ്യമായേക്കാം.

പഠന സംഗ്രഹം

ഐക്കൺ

മെഡിക്കൽ അവസ്ഥ

ER+/HER2- പ്രാരംഭ സ്‌തനാർബുദം.
ഐക്കൺ

പഠന കാലയളവ്

7 വർഷത്തെ ചികിത്സ സഹിതം ഏകദേശം 10-14 വർഷത്തെ ചികിത്സ, തുടർന്ന് അവസാന വ്യക്തി പഠനത്തിൽ പ്രവേശിച്ച ശേഷം 10 വർഷം വരെ എല്ലാ വർഷവുമുള്ള ഫോളോ-അപ്പ്.

ഐക്കൺ

പഠന സ്ഥലങ്ങൾ

ഇത് ഒരു ആഗോള പഠനമാണ്, ഇതിൽ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ എൻറോൾ ചെയ്യും.

ഐക്കൺ

ഇത് ഒരു 3 ആം ഘട്ട പഠനമാണ്

5,500 ഓളം പേർക്ക് അന്വേഷണാത്മക മെഡിക്കേഷൻ നൽകും. ഗവേഷകർ അതിന്റെ ഫലപ്രാപ്‌തി സ്ഥിരീകരിക്കുന്നതിനും പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്നതിനും സാധാരണ ഉപയോഗിക്കുന്ന ചികിത്സകളുമായി താരതമ്യം ചെയ്യുന്നതിനും അന്വേഷണാത്മക മെഡിക്കേഷൻ അല്ലെങ്കിൽ ചികിത്സ ഉചിതമായ രീതിയിൽ ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രവർത്തിക്കുകയാണ്.

പങ്കെടുക്കുക എന്നാൽ അർത്ഥമാക്കുന്നത് എന്താണ്?

താഴെ നൽകിയിട്ടുള്ള ഡയഗ്രം അനുസരിച്ച് പഠനത്തിൽ 3 കാലയളവുകൾ ഉൾപ്പെടുന്നു: 28 ദിവസം വരെയുള്ള ഒരു സ്ക്രീനിംഗ് കാലയളവ്; 7 വർഷത്തെ ചികിത്സാ കാലയളവ്; അവസാനത്തെ വ്യക്തി പഠനത്തിൽ ചേർന്ന ശേഷ 10 വർഷം വരെ നിങ്ങളുടെ ആരോഗ്യ നില പരിശോധിക്കുന്നതിനുള്ള ഒരു ഫോളോ-അപ്പ്. നിങ്ങൾ 10-14 വർഷം ഈ പഠനത്തിൽ ഉണ്ടായേക്കാം എന്നാണ് ഇതിനർത്ഥം. നിങ്ങൾക്ക് ഏത് സമയത്തും പഠനം വിടാൻ തീരുമാനിക്കാം.

മങ്ങിയ മുഖമുള്ള മധ്യവയസ്കയായ സ്ത്രീ, ഒരു സാധാരണ പശ്ചാത്തലത്തിൽ നിൽക്കുന്നു.
ഐക്കൺ

സ്ക്രീനിംഗ് കാലയളവ്

നിങ്ങൾ പങ്കെടുക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പഠനത്തിന് യോഗ്യത നേടുമോയെന്ന് സ്ഥിരീകരിക്കുന്നതിന്, നിങ്ങളുടെ പഠന ഡോക്‌ടറെയോ മറ്റ് സ്പെഷ്യലിസ്റ്റുകളെയോ നിരവധി തവണ സന്ദർശിക്കേണ്ടി വന്നേക്കാവുന്ന ഒരു നിര ടെസ്റ്റുകൾക്ക് നിങ്ങൾ വിധേയമാകും. ഇതിനെ സ്‌ക്രീനിംഗ് എന്നുവിളിക്കുന്നു, ഈ ടെസ്റ്റുകളുടെ മൊത്തത്തിലുള്ള സമയം 28 ദിവസം വരെയാണ്. സാധ്യമായിടത്ത്, സ്ക്രീനിംഗിന് മുമ്പ് ലഭ്യമായിട്ടുള്ള വിലയിരുത്തലുകളും സാമ്പിളുകളും നിങ്ങളുടെ പഠന ഡോക്‌ടർ ഉപയോഗിക്കും.

നിങ്ങൾ സ്ക്രീനിംഗ് എൻട്രി മാനദണ്ഡം പാലിക്കുകയാണെങ്കിൽ, ഒന്നുകിൽ ദിവത്തിൽ ഒരിക്കൽ വായവഴി എടുക്കുന്ന പഠന ഔഷധം A അല്ലെങ്കിൽ ദിവസത്തിൽ ഒരിക്കൽ വായവഴി എടുക്കുന്ന മാനക എൻഡോക്രൈൻ തെറാപ്പി (ET) സ്വീകരിക്കുന്നതിന് നിങ്ങളെ ക്രമരഹിതമായി നിയോഗിക്കും. നിങ്ങൾക്ക് ലഭിക്കുന്ന ചികിത്സ ഏതായാലും ഒരു നാണയം കറക്കിയിടുന്നത് പോലെ അല്ലെങ്കിൽ ഒരു തൊപ്പിയിൽ നിന്ന് പേരുകൾ നറുക്കെടുക്കുന്നത് പോലെ സാധ്യത പ്രകാരം നിയോഗിക്കപ്പെടുമെന്നാണ് യാദൃച്ഛികമായി നിയോഗിക്കൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചികിത്സയിൽ ഏതെങ്കിലും ഒന്ന് നൽകപ്പെടുന്നതിന് നിങ്ങൾക്ക് 2-ൽ 1 (50%) സാധ്യതയുണ്ട്. പഠന ഔഷധം A അല്ലെങ്കിൽ മാനക ET-യ്ക്ക് പുറമേ, നിങ്ങളുടെ ചികിത്സയുടെ ആദ്യത്തെ 2 വർഷത്തേക്ക് പഠന ഔഷധം B എന്നുവിളിക്കുന്ന അധിക ഔഷധവും നിങ്ങൾക്ക് ലഭിച്ചേക്കാം.

ഐക്കൺ

ചികിത്സാ കാലയളവ് - 7 വർഷം വരെ

പഠനത്തിന്റെ ചികിത്സാ കാലയളവ് 7 വർഷമാണ്. ഈ സമയത്ത്, നിങ്ങൾ സൈറ്റ് സന്ദർശനങ്ങളിൽ പങ്കെടുക്കുകയും ടെലിഫോൺ വഴി ബന്ധപ്പെടുകയും ചെയ്യും.

നിങ്ങൾ ഫോളോ അപ്പ് കാലയളവ് ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് രണ്ട് അന്തിമ സന്ദർശനങ്ങൾ ഉണ്ടായിരിക്കും, ചികിത്സാന്ത്യ സന്ദർശനവും സുരക്ഷാ ഫോളോ അപ്പ് സന്ദർശനവും. നിങ്ങൾ പഠന ചികിത്സ എടുക്കുന്നത് നിർത്തുമ്പോഴാണ് ചികിത്സാന്ത്യ സന്ദർശനം നടക്കുക, നിങ്ങളുടെ ചികിത്സാന്ത്യ സന്ദർശനത്തിനം കഴിഞ്ഞ് ഏതാണ്ട് 1 മാസത്തിന് ശേഷം സുരക്ഷാ ഫോളോ അപ്പ് സന്ദർശനം നടത്തും.

ഐക്കൺ

ഫോളോ അപ്പ് കാലയളവ് - വർഷത്തിൽ ഒരിക്കൽ

ഫോളോ അപ്പ് കാലയളവിൽ, നിങ്ങളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിന് എല്ലാ വർഷവും നിങ്ങളുടെ ഫോളോ-അപ്പ് തുടരുകയും വർഷത്തിൽ ഒരിക്കൽ ഒരു സന്ദർശനത്തിൽ പങ്കെടുക്കുകയും ചെയ്യും. ഈ ഫോളോ-അപ്പ് സന്ദർശനങ്ങൾ ടെലിഫോൺ/വീഡിയോ വഴിയോ സൈറ്റിൽ നേരിട്ടോ നടക്കാം, കൂടാതെ അവസാനത്തെ വ്യക്തി പഠനത്തിൽ ചേർന്ന ശേഷം 10 വർഷം വരെ തുടരും.

സാധ്യതയുള്ള നേട്ടങ്ങളും അപകടസാധ്യതകളും എന്തൊക്കെയാണ്?

CAMBRIA-2 പഠനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഉറപ്പായ പ്രയോജനം ഒന്നുമില്ല. എന്നിരുന്നാലും, പ്രാരംഭ ER+/HER2- സ്‌തനാർബുദമുള്ള രോഗികൾക്ക് അന്വേഷണാത്മക മെഡിക്കേഷൻ സഹനീയവും ഫലപ്രദവുമാണോ എന്ന് നിർണ്ണയിക്കാൻ നിങ്ങളുടെ പങ്കാളിത്തം സഹായിക്കും, കൂടാതെ ഭാവിയിലെ രോഗികൾക്ക് ഒരു ബദൽ തെറാപ്പി മാർഗ്ഗം നൽകാൻ സഹായിച്ചേക്കാം.

FAQs

എന്താണ് ക്ലിനിക്കൽ പഠനം?

ക്ലിനിക്കൽ പഠനങ്ങൾ ഒരു മരുന്നോ ചികിത്സയോ ഉപകരണമോ മനുഷ്യർക്ക് സഹനീയവും ഫലപ്രദവുമാണോ എന്ന് വിലയിരുത്തും. അന്വേഷണാത്മക മരുന്നുകളും ചികിത്സകളും അവ ആവശ്യമുള്ള ആളുകൾക്ക് സഹനീയവും ഫലപ്രദമാണെന്ന് ഉറപ്പാക്കാൻ നിയന്ത്രിതമായ രീതിയിൽ പരീക്ഷിക്കപ്പെടുന്ന ശാസ്ത്രീയ പഠനങ്ങളാണ് ക്ലിനിക്കൽ പഠനങ്ങൾ. സംഭവ്യമായ മെഡിക്കേഷനുകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിനുള്ളനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് അവ.

എന്തുകൊണ്ടാണ് ക്ലിനിക്കൽ ഗവേഷണം സുപ്രധാനമാകുന്നത്?

ക്ലിനിക്കൽ ഗവേഷണം വൈദ്യപരമായ അറിവ് വർദ്ധിപ്പിക്കുകയും മെഡിക്കൽ അവസ്ഥകളുള്ള ആളുകൾക്ക് സാധ്യതയുള്ള മെഡിക്കേഷനുകൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. സംഭവ്യമായ മെഡിക്കേഷനുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അവ ക്ലിനിക്കൽ പഠനങ്ങളിൽ പഠിക്കേണ്ടതുണ്ട്. ക്ലിനിക്കൽ പഠനങ്ങൾ വിജയകരമാകാൻ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തെ ആശ്രയിക്കുന്നു. ഒരു അന്വേഷണാത്മക മെഡിക്കേഷൻ പൊതുജനങ്ങൾക്ക് ലഭ്യമാകാൻ ശരാശരി 8 വർഷം വരെ എടുത്തേക്കാം. എല്ലാ അന്വേഷണാത്മക വൈദ്യ ചികിത്സകളും മെഡിക്കേഷനുകളും അവ സഹനീയവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കാൻ ക്ലിനിക്കൽ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ആരാണ് ക്ലിനിക്കൽ പഠനം നടത്തുന്നത്?

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, അക്കാദമിക് മെഡിക്കൽ സെന്ററുകൾ, സന്നദ്ധ ഗ്രൂപ്പുകൾ അല്ലെങ്കിൽ ആരോഗ്യ പരിരക്ഷാ ദാതാക്കൾ എന്നിവരുടെ സ്‌പോൺസറിംഗിലൂടെയോ ഫണ്ട് ചെയ്യലിലൂടെയോ പലപ്പോഴും ഒരു ആഗോള ടീമാണ് ഒരു ക്ലിനിക്കൽ പഠനം നടത്തുന്നത്. ഒരു മെഡിക്കൽ ഡോക്‌ടറായ മുഖ്യ അന്വേഷകനാണ് ഈ ക്ലിനിക്കൽ പഠനത്തിന് നേതൃത്വം നൽകുന്നത്. ഗവേഷണ സംഘത്തിൽ ഡോക്‌ടർമാർ, നേഴ്‌സുമാർ, സാമൂഹ്യ പ്രവർത്തകർ, മറ്റ് ആരോഗ്യ പരിചരണ വിദഗ്‌ധർ എന്നിവർ ഉൾപ്പെടാം.

ക്ലിനിക്കൽ ഘവേഷണത്തിന്റെ ഘട്ടങ്ങൾ ഏതൊക്കെയാണ്?

ഘട്ടം I 

ചെറിയൊരു വിഭാഗം ആളുകളെ ഉൾപ്പെടുത്തിയുള്ള പഠനങ്ങളാണിവ. പ്രധാന ലക്ഷ്യങ്ങൾ ഇവ അന്വേഷിക്കുകയാണ്: 

  • പഠന മെഡിക്കേഷന്റെ സുരക്ഷാ പ്രൊഫൈൽ 
  • പഠന മെഡിക്കേഷൻ എങ്ങനെയാണ് ശരീരം സാംശീകരിക്കുന്നത്, എന്ത് ഡോസേജ് ഉപയോഗിക്കണം 
  • പഠന മെഡിക്കേഷൻ എങ്ങനെയാണ് ശരീരത്തിൽ നിന്ന് നീക്കംചെയ്യുന്നത് 
  • സംഭവ്യമായ പാർശ്വഫലങ്ങൾ 

ഘട്ടം II 

ഏതാണ്ട് 100-300 പഠനവിധേയരുള്ള ചെറിയ പഠനങ്ങൾ. പ്രധാന ലക്ഷ്യങ്ങൾ ഇവ അന്വേഷിക്കുകയാണ്: 

  • പഠന മെഡിക്കേഷന്റെ സുരക്ഷാ പ്രൊഫൈൽ 
  • ഒരു നിർദിഷ്‌ട രോഗത്തിനായി പഠന മെഡിക്കേഷൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് 
  • പഠന മെഡിക്കേഷന്റെ മികച്ച സാധ്യതയുള്ള ഡോസ് 

ഘട്ടം III 

ഏതാണ്ട് 500-ഓ അതിലധികമോ പഠനവിധേയരുള്ള വലിയ പഠനങ്ങൾ. ആരോഗ്യ അധികാരികളുടെ അന്തിമ അംഗീകാരത്തിനുള്ള പ്രധാന പഠനങ്ങളാണിവ. പ്രധാന ലക്ഷ്യങ്ങൾ ഇവ അന്വേഷിക്കുകയാണ്: 

  • വലിയ വിഭാഗം ആളുകളിലെ സുരക്ഷാ പ്രൊഫൈലും പാർശ്വഫലങ്ങളും 
  • ഒരു നിർദിഷ്‌ട രോഗത്തിനായി പഠന മെഡിക്കേഷൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് 
  • നിലവിലുള്ള മാനക തെറാപ്പികളുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സ എങ്ങനെയുണ്ട് 

ഘട്ടം IV 

കുറിപ്പടി പ്രകാരമുള്ള ഉപയോഗത്തിനായി ആരോഗ്യ അധികാരികൾ പഠന മെഡിക്കേഷൻ അംഗീകരിച്ച ശേഷം രോഗികളിൽ നടത്തുന്ന വിപുലമായ പഠനങ്ങൾ. പ്രധാന ലക്ഷ്യങ്ങൾ ഇവ അന്വേഷിക്കുകയാണ്: 

  • ആളുകളിലെ ദൈനംദിന ഉപയോഗ വേളയിലുള്ള പാർശ്വഫലങ്ങൾ 
  • ദീർഘകാല ഉപയോഗത്തിലെ അപകടസാധ്യതകളും പ്രയോജനങ്ങളും 

പങ്കെടുക്കുക എന്നാൽ അർത്ഥമാക്കുന്നത് എന്താണ്?

ഒരു പഠനത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നവ ഉറപ്പാക്കാൻ വിവരങ്ങൾ ബോധ്യപ്പെടുത്തിയുള്ള സമ്മത പ്രമാണം വായിച്ച് ഒപ്പിടാൻ നിങ്ങളോട് ആവശ്യപ്പെടും: 

  1. പഠന നടപടിക്രമങ്ങളും പഠന മെഡിക്കേഷന്റെ എല്ലാ അപകടസാധ്യതകളും പാർശ്വഫലങ്ങളും ഉൾപ്പെടെ നിങ്ങൾ പഠനത്തെ മനസ്സിലാക്കുന്നു.
  2. നിങ്ങൾ സന്നദ്ധസേവനത്തിന് സമ്മതിക്കുന്നു. 
  3. ഏത് കാരണത്താലും എപ്പോൾ വേണമെങ്കിലും പഠനം വിടാവുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. 

സമ്മതം നൽകൽ പ്രക്രിയയുടെ സമയത്ത്, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യങ്ങളും സൈറ്റ് സ്റ്റാഫിനോട് ചോദിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഒരു ക്ലിനിക്കൽ പഠനത്തിൽ പങ്കെടുക്കുന്നതിൽ സാധാരണയായി നിങ്ങൾക്ക് പഠനത്തിന് യോഗ്യതയുണ്ടോയെന്ന് നിർണ്ണയിക്കാനുള്ള ടെസ്റ്റുകൾ നടത്തുന്നത് ഉൾപ്പെടുന്നു. നിങ്ങൾക്ക് യോഗ്യത നേടിയാൽ, അന്വേഷണാത്മക മെഡിക്കേഷൻ സ്വീകരിക്കുന്നതിനും പരിശോധനകൾക്കോ നടപടിക്രമങ്ങൾക്കോ വിധേയമാകുന്നതിനും നിങ്ങളുടെ രോഗം വിലയിരുത്തുന്നതിനും നിങ്ങൾ പതിവായി ക്ലിനിക്ക് സന്ദർശിക്കും. പഠന സ്റ്റാഫ് നിങ്ങളുടെ പുരോഗതിയും ക്ഷേമവും നിരീക്ഷിക്കും.